മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ യൂത്ത് ഫെസ്റ്റ് 2025 സ്വാഗതസംഘ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി നിര്‍വഹിച്ചു. 2025 ജൂണ്‍ 27 നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് രാഷ്ടീയ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകന്‍ ഹനാന്‍ ഷായുടെ സംഗീത വിരുന്ന് ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അധ്യക്ഷത വഹിച്ചു.
ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ വട്ടോളി, ഫൈനാന്‍സ് കണ്‍വീനര്‍ അന്‍സാര്‍ താഴ, പബ്ലിസിറ്റി കണ്‍വീനര്‍ മുഹമ്മദ് ജസീല്‍, റിസപ്ഷന്‍ കണ്‍വീനര്‍ നിധീഷ് ചന്ദ്രന്‍, മാഗസിന്‍ എഡിറ്റര്‍ ജയഫര്‍ വെള്ളേങ്ങര, മുന്‍ ദേശീയ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, മുന്‍ ദേശീയ ട്രഷറര്‍ ഷബീര്‍ മുക്കന്‍, ദേശീയ കോര്‍ കമ്മിറ്റി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ അടക്കമുള്ളവര്‍ സന്നിഹിതര്‍ ആയിരുന്നു.