കണ്ണൂര്‍ മലപ്പട്ടം സിപിഎം ആക്രമണം, ഐവൈസിസി ബഹ്റൈന്‍ പ്രതിഷേധിച്ചു

IYCC

മനാമ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയുമായി ബന്ധപ്പെട്ട്, കണ്ണൂര്‍ മലപ്പട്ടത്ത് നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എംപി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അക്രമം അഴിച്ചുവിട്ട സിപിഎം ഗുണ്ടായിസ സമീപനം ജനാധിപത്യത്തെ അവഹേളിക്കല്‍ ആണെന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ സംഘടന ശക്തമായി പ്രതിഷേധിച്ചു.

‘അക്രമ നിയന്ത്രണം നടത്താന്‍ ശ്രമിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അവിടെ നിന്ന് പിരിഞ്ഞുപോവാന്‍ പറയുകയും, സിപിഎമ്മുകാരെ അവിടെ തുടരാന്‍ അനുവദിക്കുകയും ചെയ്ത എസിപി ഉള്‍പ്പെടെയുള്ളവരുടെ നിലപാട് സിപിഎം അക്രമത്തിന് ഒത്താശ പാടല്‍ തന്നെയാണ്. വാര്‍ത്ത ലേഖകരോട് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.

സിപിഎം ജനാധിപത്യ സംവിധാനത്തില്‍ മടങ്ങി വരണം. ഇത്തരം ആക്രമണങ്ങള്‍ തുടരുന്ന പക്ഷം കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന എല്ലാ നിയമപരമായ, രാഷ്ട്രീയ പരമായ തീരുമാനങ്ങള്‍ക്കും ഐവൈസിസി ബഹ്റൈന്‍ പിന്തുണ ഉണ്ടായിരിക്കുന്നതാണെന്ന്’ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!