നിതിന്‍ ശ്രീനിവാസന് ബിഡികെ യാത്രയയപ്പ് നല്‍കി

WhatsApp Image 2025-05-15 at 11.15.29 AM

മനാമ: ബഹ്റൈനില്‍ നിന്നും ജോലി സംബന്ധമായി സൗദിയിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ന്റെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ നിതിന്‍ ശ്രീനിവാസന് ബിഡികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബഹ്റൈനില്‍ വരുന്നതിന് മുന്നേ നാട്ടിലും ബിഡികെയുടെ സജീവ പ്രവര്‍ത്തകനായിരുന്ന നിതിന്‍ രക്തദാന പ്രവര്‍ത്തനത്തിനും മറ്റുള്ളവരെ രക്തദാന ക്യാമ്പുകളില്‍ എത്തിക്കുന്നതിനും വഹിക്കുന്ന പങ്കിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രശംസിച്ചു.

ചെയര്‍മാന്‍ കെ.ടി സലിം, പ്രസിഡന്റ് റോജി ജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രെഷറര്‍ സാബു അഗസ്റ്റിന്‍ എന്നിവര്‍ ബിഡികെ ബഹ്റൈന്‍ ചാപ്റ്ററിന്റെ ഉപഹാരം നിതിന് കൈമാറി. വൈസ് പ്രസിഡന്റ് സിജോ ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിന്‍ രവീന്ദ്രന്‍, സുനില്‍, രാജേഷ് പന്മന, സലീന റാഫി, സഹല ഫാത്തിമ, ഗിരീഷ്. ടി.ജെ, അബ്ദുല്‍ നാഫി, പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!