മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് ഇന്ത്യന്‍ ക്ലബ്ബിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്ത വയലിനിസ്റ്റ് അപര്‍ണ്ണ ബാബുവിന്റെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ ഷോയും മറ്റ് കലാ പരിപാടികളും അരങ്ങേറും.
യുഎഇയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നാട്ടിലെത്തിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. കൂടാതെ പരിപാടിയില്‍ പങ്കെടുക്കാനായി ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രന്‍ തിക്കോടി ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബര്‍ മാസം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
നിരാലംബരുടെ തോഴന്‍ എന്നറിയപ്പെട്ടിരുന്ന ചന്ദ്രന്‍ തിക്കോടി ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവും കൂടിയാണ്. വാര്‍ഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കണ്‍വീനര്‍ ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.