മനാമ: അനധികൃത തെരുവുകച്ചവടക്കാരെയും രേഖകളില്ലാത്ത പ്രവാസികളെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധനാ കാമ്പയിനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു. ലൈസന്‍സിംഗ്, നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് കാമ്പയിന്‍ നടത്തിയത്.