ഫ്രാങ്കോഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മേയ് 17 മുതല്‍; പ്രവേശനം സൗജന്യം

A_tpCO1TgFkd_2025-05-14_1747223685resized_pic

മനാമ: മേയ് 17 മുതല്‍ 22 വരെ ബഹ്റൈനില്‍ നടക്കുന്ന ഫ്രാങ്കോഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മനാമയിലെ ഡാന മാളിലുള്ള EPIX സിനിമാസില്‍ നടക്കും. ഫ്രാന്‍സ് എംബസി, അലയന്‍സ് ഫ്രാങ്കൈസ് ബഹ്റൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും ഫ്രഞ്ച്, ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സിനിമകളും പ്രദര്‍ശിപ്പിക്കും. അര്‍മേനിയ, ബെല്‍ജിയം, കാമറൂണ്‍, കാനഡ, കോട്ട് ഡി ഐവയര്‍, സൈപ്രസ്, ഈജിപ്ത്, ലെബനന്‍, മൊറോക്കോ, സ്വിറ്റ്സര്‍ലന്‍ഡ്, ടുണീഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും.

എല്ലാ ദിവസവും വൈകീട്ട് 5 മണി, 7 മണി, 9 മണി എന്നീ സമയങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടക്കും. പ്രവേശനം സൗജന്യമാണ്. മിക്ക സിനിമകള്‍ക്കും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ നല്‍കിയിട്ടുണ്ട്.

ബഹ്റൈനിലെ ഫ്രാന്‍സ് അംബാസഡര്‍ എറിക് ഗിറാഡ് ടെല്‍മെയുടെ രക്ഷാകര്‍തൃത്വത്തില്‍ മേയ് 18 ന് വൈകുന്നേരം 7 മണിക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടനം നടക്കും. അലക്സാണ്ടര്‍ ഡി ലാ പട്ടേലിയറും മാത്യു ഡെലാപോര്‍ട്ടും സംവിധാനം ചെയ്ത ‘ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ’ (‘ലെ കോംറ്റെ ഡി മോണ്ടെ ക്രിസ്റ്റോ’) ആണ് ഉദ്ഘാടന ചിത്രം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!