മനാമ: ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള സമുദ്രകരാറിന് അംഗീകാരം നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. പാര്‍ലമെന്റ് അംഗങ്ങളുടെയും ശൂറ കൗണ്‍സിലിന്റെയും അംഗീകാരത്തെ തുടര്‍ന്നാണ് 2025ലെ നിയമം (22) ഹമദ് രാജാവ് അംഗീകരിച്ചത്.
2024 ഒക്ടോബര്‍ 20ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയുടെയും അധ്യക്ഷതയില്‍ കുവൈത്തില്‍വെച്ച് നടന്ന സംയുക്ത ഉന്നത സമിതി യോഗത്തിലായിരുന്നു കരാര്‍ ഒപ്പിട്ടിരുന്നത്.
കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചെക്ക് നിയന്ത്രണം, ജോയന്റ് അക്കൗണ്ട് നടപടിക്രമങ്ങള്‍, സാമ്പത്തിക ബാധ്യതകളുടെ നിയമപരമായ നിര്‍വഹണം, സാമ്പത്തിക ഇടപാടുകളിലെ ഉപഭോക്തൃ സംരക്ഷണം എന്നിവയിലെ ഭേദഗതി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2025ലെ നിയമം (23)ഉം ഹമദ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തികം, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ കരാര്‍.