മനാമ: വാറ്റ്, എക്സൈസ് നിയമലംഘനം കണ്ടെത്താന്‍ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ഏപ്രിലില്‍ 137 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വാറ്റ് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കല്‍, വാറ്റ് ഉള്‍പ്പെടെയുള്ള വിലകള്‍ കാണിക്കാതിരിക്കല്‍, കൃത്യമായ ഇന്‍വോയ്സുകള്‍ നല്കാതിരിക്കല് തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
വാറ്റ് വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ചില കേസുകളും അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.