മനാമ: കുറഞ്ഞ നിരക്കില്‍ അവധിക്കാല യാത്രാ തട്ടിപ്പിന് ഇരയായ കൂടുതല്‍ കുടുംബങ്ങള്‍ രംഗത്ത്. 3,500 ദിനാര്‍ തട്ടിയെടുത്തതായി അവകാശപ്പെട്ട് പത്ത് വ്യക്തികളും അവരുടെ കുടുംബങ്ങളും അധികാരികളുടെ സഹായം തേടി.
ഗുദൈബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പ് നടത്തിയത്. ഇന്ത്യ, യൂറോപ്പ്, സിങ്കപ്പൂര്‍, മലേഷ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ചെറിയ നിരക്കില്‍ ടൂര്‍ ഓഫര്‍ ചെയ്തും വിമാന ടിക്കറ്റടക്കം നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആഢംബര ഹോട്ടലുകളിലെ താമസം, ടൂര്‍ ഗൈഡ്, ഭക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കിയിരുന്നു.