മനാമ: മൂന്ന് ടേം അക്കാദമിക് സമ്പ്രദായം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ. നിലവിലെ രണ്ട് സെമസ്റ്റര്‍ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള മാതൃക വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടത്തെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനും ആവശ്യമായ പഠന സമയം പാലിക്കുന്നതിനും മന്ത്രാലയം മുന്‍ഗണന നല്‍കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, ഹോം സ്‌കൂളിംഗ് നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ ആനുകൂല്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു.
90% നും 94.9% നും ഇടയില്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ഗ്രാന്റുകള്‍ നല്‍കും. 95% മുതല്‍ 100% വരെ സ്‌കോര്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ഇതര പഠന മാര്‍ഗങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.