മനാമ: മാർത്തോമാ സഭയിലെ വൈദികനും, പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ റെവ. സാജൻ. പി. മാത്യുവിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മാർത്തോമാ ഗായകസംഘവുമായി ചേർന്ന് ഒരു സംഗീത സന്ധ്യ സനദിലുള്ള മാർത്തോമാ കോംപ്ലക്സിൽ വെച്ച് 7-06-2019 വെള്ളിയാഴ്ച വൈകിട്ട് 6:00 മണി മുതൽ നടത്തപ്പെടുന്നതാണ്. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും അച്ചൻ രചിച്ചു ഈണം നൽകി ആലപിച്ച ഒരുമഴയും തോരാതിരുന്നിട്ടില്ല എന്ന ഗാനം ക്രിസ്തീയ ഗാനാസ്വാദകരുടെ ഇടയിൽ വളരെ പ്രശസ്തമാണ്. ഈ ഗാനസന്ധ്യയിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്
അജയ് എബ്രഹാം (39699825) ബന്ധപ്പെടാവുന്നതാണ്.