പ്രതിസന്ധികളോട് പടവെട്ടിവന്ന ജനകീയ നേതാവാണ് എം.ജി കണ്ണന്‍: ഒഐസിസി

WhatsApp Image 2025-05-17 at 8.08.20 PM

മനാമ: താഴെത്തട്ടില്‍ നിന്ന് കഠിന അദ്ധ്വനത്തിലൂടെ കടന്നുവന്ന പ്രതിസന്ധികളെ ഊര്‍ജമാക്കിയ കോണ്‍ഗ്രസിലെ ജില്ലയിലെ ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായിരുന്നു എം.ജി കണ്ണന്‍. കുടുംബത്തിന്റെ പ്രയാസങ്ങളിലും, മകന്റെ രോഗാവസ്ഥയിലും പാര്‍ട്ടിക്കു വേണ്ടി ജില്ലയിലൂടനീളം നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോലീസിന്റെ ക്രൂരമായ ലാത്തിചാര്‍ജില്‍ നിരവധി തവണ തലയ്ക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. തലയിലെ രക്തസ്രാവം ഈ പോലീസിന്റെ ലാത്തിചാര്‍ജിലൂടെ സംഭവിച്ചതാകാം എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അടൂര്‍ അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധിയും ഡപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ അദ്ദേഹത്തെ അനുസ്മരിച്ചത് അടൂരിന് ഒരു എം.എല്‍.എ അല്ലായിരുന്നു രണ്ട് എം.എല്‍.എമാര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവായിരുന്നു. അടൂര്‍ അസംബ്ലി മണ്ഡലത്തിലെ അടുത്ത ഇലക്ഷനില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനര്‍ഥിയായി മല്‍സരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ അപ്രതീക്ഷത വിയോഗം. കണ്ണന്റെ വിയോഗത്തിലൂടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ ജനകീയ മുഖമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഒഐസിസി മീഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ബഷീര്‍ സ്വാഗതവും, സ്റ്റാന്‍ലി കിളിവയല്‍ നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയില്‍ നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ മനുമാത്യു, ജീസണ്‍ ജോര്‍ജ്, ഷെമീം കെസി, സയ്യിദ് എംഎസ്, നാഷണല്‍ കമ്മറ്റി ഉപാദ്ധ്യക്ഷന്‍മാരായ അഡ്വ. ഷാജി ശാമൂവേല്‍, ജവാദ് വക്കം, സുമേഷ് ആനേരി, ഐവൈസി ചെയര്‍മാന്‍ നിസ്സാര്‍ കുന്നംകുളത്തിങ്കല്‍, ജില്ലാ പ്രസിഡന്റുമാരായ മോഹന്‍ കുമാര്‍ നൂറനാട്, സല്‍മാനുള്‍ ഫാരിസ്, റംഷാദ് ആയിലക്കാട്, ചന്ദ്രന്‍ വളയം ജില്ലാ ഭാരവാഹികള്‍ ആയ വര്‍ഗ്ഗീസ് മാത്യു, ശോഭ സജി, കോശി ഐപ്പ്, സന്തോഷ് ബാബു, ബിബിന്‍ മാടത്തേത്ത്, ഷാജി കെ ജോര്‍ജ്, ക്രിസ്റ്റി, ബിനു കോന്നി, എബിന്‍ ആറന്‍മുള, ഈപ്പന്‍ തിരുവല്ല, എബി ജോര്‍ജ്, എബിന്‍ മാത്യു ഉമ്മന്‍, കുഞ്ഞഹമ്മദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു രാജു, എബ്രഹാം, ടോം, ബിജു സദന്‍, പ്രസാദ്, അതുല്‍ പ്രസാദ്, അനുവര്‍ഗ്ഗീസ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!