മനാമ: ജീവിത സാഹചര്യം മൂലം 33 വര്‍ഷത്തോളമായി നാട്ടില്‍ പോകാനാകാത്ത തിരൂര്‍ സ്വദേശി മണികണ്ഠന് പടിഞ്ഞാറെക്കരക്ക് ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ വിമാന ടിക്കറ്റ് നല്കി. മുഖ്യ രക്ഷാധികാരികളായ വാഹിദ് വൈലത്തൂര്‍, അഷ്റഫ് പൂക്കയില്‍, വൈസ് പ്രസിഡന്റ് നജ്ബുദീന്‍, എക്സിക്യൂട്ടീവ് അഗം മൗസല്‍ മൂപ്പന്, ഷാഫി ചെമ്പ്ര എന്നിവരുടെ സാന്നിധ്യത്തില്‍ കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലാണ് ടിക്കറ്റ് കൈമാറിയത്. സുമസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ മറ്റു യാത്രാ രേഖകളും ശെരിപ്പെടുത്തിയ മണികണ്ഠന് ഈ മാസം 20ന് നാട്ടിലേക്ക് യാത്രയാകും.