മനാമ: പ്രായപൂര്‍ത്തിയാകാത്തവരെ പുകവലിക്കാന്‍ അനുവദിക്കുന്ന ഷീഷ കഫേകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍. കൗമാരക്കാര്‍ ഷീഷ വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്തവരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശക്തമായ നിരീക്ഷണവും നിയമവും നടപ്പാക്കണമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചില ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പ്രായപൂര്‍ത്തിയാകാത്തവരെ ഷീഷ കഫേകളില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും വേനല്‍ക്കാലത്ത് ഇത് വര്‍ധിക്കുമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.