മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) മെയ് 11 നും മെയ് 17 നും ഇടയില്‍ ബഹ്റൈനിലുടനീളം നടത്തിയ പരിശോധനാ കാമ്പെയ്നിന്റെ ഭാഗമായി 167 നിയമലംഘകരെ നാടുകടത്തുകയും 14 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 1,337 പരിശോധനാ കാമ്പെയ്നുകളാണ് എല്‍എംആര്‍എ നടത്തിയത്. ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് 13 സംയുക്ത പരിശോധനകളും നടത്തി.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഏഴ്, മുഹറഖ്, നോര്‍ത്തേണ്‍, സതേണ്‍ ഗവര്‍ണറേറ്റുകളിലെ രണ്ട് വീതം കാമ്പെയ്നുകളും നടത്തി. നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ), ആഭ്യന്തര മന്ത്രാലയം, പോലീസ് ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആന്‍ഡ് സെക്യൂരിറ്റി കള്‍ച്ചര്‍, വ്യവസായ, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി അഫയേഴ്സ്, കൃഷി മന്ത്രാലയം എന്നീ ഏജന്‍സികളാണ് പരിശോധനയില്‍ പങ്കെടുത്തത്.