മനാമ: 2024-2025 ലെ ക്യാമ്പിങ് സീസണിന് ശേഷം സാഖിര്‍ മേഖലയില്‍ നിന്ന് ഇതുവരെ നീക്കം ചെയ്തത് 7,619 ടണ്‍ മാലിന്യം. ക്ലീനര്‍മാര്‍, ലൈറ്റ്-ഹെവി വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് തുടങ്ങി ഈ വര്‍ഷം ഫെബ്രുവരി 20 നാണ് ക്യാമ്പിങ് അവസാനിച്ചത്.
ക്യാമ്പര്‍മാര്‍ തള്ളിയ മാലിന്യത്തിലും അവശിഷ്ടങ്ങളിലും ഈ വര്‍ഷം 40 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍, കെട്ടിട സാമഗ്രികള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള മാലിന്യമാണ് സതേണ്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തത്.