ബഹ്‌റൈന്‍ കേരളീയ സമാജം ‘ഈദ്‌ ആഘോഷം 2019’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 6,7 തീയതികളില്‍ രാത്രി 7.30 ന് പ്രശസ്ത പിന്നണി ഗായകാരായ അന്‍സാര്‍, ജൂനിയര്‍ മെഹബൂബ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫയിം ലക്ഷ്മി ജയന്‍,ഗായിക പാര്‍വതി മേനോന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഈദ്‌ സ്പെഷല്‍ ഗാനമേളയും ബഹ്റിനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.

ഇദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി മത്സരം സംഘടിപ്പിക്കുന്നതായി സമാജം ഭരസമിതി അറയിച്ചു വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും.ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ റഫീക്ക് അബ്ദുള്ള, 38384504 ജോയിന്റ് കണ്‍ വീനര്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് 39291940 എന്നിവരെ വിളിക്കാവുന്നതാണ്. ബിരിയാണി മത്സരത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി 39848091,നിമ്മി റോഷന്‍ 3205 2047 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.