മനാമ: ദി ഗ്ലോബൽ ആനുവൽ ഇലക്ട്രോണിക് പെയ്മെന്റ് ആൻഡ് ഇൻറർനെറ്റ് ബാങ്കിംഗ് സബ്മിറ്റിന്റെ രണ്ടാം പതിപ്പ് 2019 മാർച്ചിൽ ബഹ്റൈനിൽ നടക്കും. മാർച്ച് 11 നാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഇവന്റ് നടക്കുക. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ രക്ഷാധികാരത്തിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് മെഡ് ലിമിറ്റഡാണ് പരിപാടി അവതരിപ്പിക്കുന്നത്.
ജിസിസി ഇ പെയ്മെന്റ് ആൻഡ് ഇൻറർനെറ്റ് ബാങ്കിംഗ് സമ്മിറ്റ് 2019 ന് സമാന്തരമായി അറബ് ലോകത്തിൽ വലിയ വ്യതിയാനങ്ങൾ സംഭവിപ്പിക്കാൻ ഈ പരിപാടിക്ക് കഴിയുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നിലവിലെ വ്യാപര മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അരോഗ്യകരമായ ചർച്ചയും പുത്തൻ ടെക്നോളജികളെ കുറിച്ചുള്ള ചർച്ചയും ഇവൻറിൽ നടക്കും.
ഫിൻ ടെക് സർവീസുകളുടെയും കസ്റ്റമർ സെൻട്രിസിറ്റി മികവും സമ്മിറ്റിൽ പ്രധാന വിഷയമായും. പ്രദേശത്തെ പ്രധാന ഫിൻ ടെക് ബാങ്കിംഗ് കേന്ദ്രങ്ങൾ, ടെലികോം, റി ടെയിൽ, ഇ-കൊമേഴ്സ് കമ്പനികളും സമ്മിറ്റിൽ പങ്കാളിയാകും.
ലോയാഡ്സ് ബാങ്കിംഗ് ഗ്രൂപ്പ്, സിറ്റി ബാങ്ക്, ക്രെഡിറ്റ് സൂയിസ്, ദുബായ് സിലികോൺ ഒയാസിസ് അതോറിറ്റി , അബുദാബി ഗ്ലോബൽ മാർക്കറ്റ്, അൽ ബറാക്ക ബാങ്കിംഗ് ഗ്രൂപ്പ്, ഗൾഫ് ഇൻറർനാഷ്ണൽ ബാങ്ക്, ഇത് മാർ ബാങ്ക് , സലാം ബാങ്ക് എന്നിവരും സമ്മിറ്റിൽ പങ്കെടുക്കും. ബഹ്റൈൻ ബഴ്സ് ടീം ചെയർമാൻ അബ്ദുൾ കരീം ബുച്ചേരിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചത്.