ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം നാളെ ബഹ്‌റൈനില്‍

operation sindoor

മനാമ: ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന സംഘമാണ് ബഹ്‌റൈനിലെത്തുക.

നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശര്‍മ എം.പി (ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്‌നാം സിങ് സന്ധു എം.പി, മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധന്‍ ഹര്‍ഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

ബ്ഹറൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്റൈന്‍ സന്ദേശത്തിനു ശേഷം സംഘം 25ന് കുവൈത്തിലേക്കും അവിടെനിന്ന് 27ന് സൗദിയിലേക്കും പോകും. 30ന് സംഘത്തിന്റെ സന്ദര്‍ശനം അള്‍ജീരിയയിലാണ്. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദര്‍ശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യന്‍ നിലപാട് വിശദീകരിക്കലാണ് ദൗത്യം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!