മനാമ: സി.ബി.എസ്.സി, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ബഹ്‌റൈന്‍ അനുമോദിക്കുന്നു. ബഹ്‌റൈനിലെ സ്‌കൂളുകളില്‍ നിന്നും പ്രസ്തുത പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ അഞ്ച് വീതം വിദ്യാര്‍ത്ഥികളെയാണ് ഐ.സി.എഫ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമോദിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ബഹ്‌റൈനിലെ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന പത്രം വിതരണം ചെയ്യുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 3448 2410, 3362 5767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഐ.സി.എഫ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.