മനാമ: കേരള കാത്തലിക് അസോസിയേഷന്‍ ഹോപ്പ്-2025 എന്ന പേരില്‍ ബാങ്ക്വാറ്റ് ഡിന്നര്‍ സംഘടിപ്പിച്ചു. മനാമ ഇന്റര്‍ കോണ്ടിനെന്റല്‍ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ രാജീവ് കുമാര്‍ മിശ്ര മുഖ്യാതിഥിയായി പങ്കെടുത്തു. കൊല്ലം രൂപത ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി മുഖ്യപ്രഭാഷകനായി പങ്കെടുത്തു. കത്തോലിക്ക എന്ന പദത്തിന്റെ അര്‍ത്ഥം സാര്‍വത്രികം എന്നാണെന്നും എല്ലാവരെയും ഉള്‍കൊള്ളുന്ന സംഘടനയാണ് കേരള കാത്തലിക് അസോസിയേഷന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശൂറ കൗണ്‍സില്‍ അംഗം നാന്‍സി ഖേദൂരി വിശിഷ്ടാതിഥിയായിരുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. ഇവന്റ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.സി.എ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ വെച്ച് ബഹ്റൈന്‍ പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന റഹീം വാവ കുഞ്ഞിന് കെ.സി.എയുടെ ഹോപ്പ്-2025 അവാര്‍ഡ് നല്‍കി ആദരിച്ചു.
ഹിഡ്ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായ ധനം ചടങ്ങില്‍ വച്ച് കെ.സി.എ പ്രസിഡന്റ് ജെയിംസ്‌ജോണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബസ്മ സലേക്ക് കൈമാറി. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, മാധ്യമ പ്രതിനിധികളും, കെ.സി.എ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ഇവന്റ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, വൈസ് ചെയര്‍മാന്‍മാരായ നിത്യന്‍ തോമസ്, ബാബു തങ്കളത്തില്‍, ബെന്നി ജോസഫ്, മെമ്പര്‍ഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, കെ.സി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിച്ചത്.