മനാമ: ഗ്ലോബല്‍ എന്‍.ആര്‍.ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദീപ്തം 2ഗ25 മെഗാ പ്രോഗ്രാം 2025 മെയ് 23-ന് ബഹ്‌റൈന്‍ മീഡിയ സിറ്റിയില്‍ വെച്ച് നടക്കുന്നതാണ്. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാമൂഹിക സേവകനായ സുബൈര്‍ കണ്ണൂര്‍ നിര്‍വഹിക്കും.
പരിപാടിയുടെ ഭാഗമായി 2022-23 കാലയളവിലെ സേവാ പുരസ്‌കാരം അന്‍വര്‍ ശൂരനാടിനും 2024-25 സേവാ പുരസ്‌കാരം മജീദ് തണലിനും കൈമാറും. ചടങ്ങിനോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഏവരെയും ഹൃദയപൂര്‍വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.