മനാമ: മെയ് 6 മുതല്‍ മെയ് 10 വരെ ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന ഐ.എസ്ബി @ 75 ജൂനിയര്‍ & സീനിയര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ പ്രായ വിഭാഗങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ജേതാക്കളുടെ വിശദവിവരം
* ആയു അനുജ് (ക്ലാസ് 1, ജൂനിയര്‍ കാമ്പസ്)- അണ്ടര്‍ 9 ബോയ്സ് സിംഗിള്‍സ് റണ്ണറപ്പ്
* വൈ. രാമ (ക്ലാസ് 5) അണ്ടര്‍ 11 ബോയ്സ് ഡബിള്‍സ് റണ്ണറപ്പ്
* അര്‍ജുന്‍ അരുണ്‍ കുമാര്‍ (ക്ലാസ് 6) അണ്ടര്‍ 13 ബോയ്സ് സിംഗിള്‍സ് ജേതാവ്
* ആദ്യ അനുജ് (ക്ലാസ് 6) അണ്ടര്‍ 13 ഗേള്‍സ് ഡബിള്‍സ് ജേതാവ്
* ബാരണ്‍ ബിജു- അണ്ടര്‍ 15 ബോയ്സ് സിംഗിള്‍സ് റണ്ണറപ്പ്, അണ്ടര്‍ 15 ബോയ്സ് ഡബിള്‍സില്‍ ജേതാവ് (ബാരി ബിജുവിനൊപ്പം), അണ്ടര്‍ 17 ബോയ്സ് ഡബിള്‍സില്‍ റണ്ണറപ്പ്
* സായ് ശ്രീനിവാസ് അരുണ്‍കുമാര്‍- അണ്ടര്‍ 17 ബോയ്സ് ഡബിള്‍സില്‍ ജേതാവ്, അണ്ടര്‍ 19 ബോയ്സ് ഡബിള്‍സില്‍ റണ്ണറപ്പ്
അഞ്ച് ദിവസത്തെ ബാഡ്മിന്റണ്‍ മാമാങ്കത്തില്‍ നാനൂറിലധികം മത്സരങ്ങള്‍ നടന്നിരുന്നു. രാജ്യത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായിരുന്നു ഈ മത്സരങ്ങള്‍. ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ മത്സരം സ്‌പോണ്‍സര്‍ ചെയ്തത് നാഷണല്‍ ട്രേഡിംഗ് ഹൗസാണ്. ബഹ്റൈന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ മത്സരത്തില്‍ പങ്കെടുത്തു.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബി.ഡബ്ല്യു.എഫ്) നിയമങ്ങള്‍ക്കനുസൃതമായി നടത്തിയ ഈ ടൂര്‍ണമെന്റ് കായികരംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ സ്‌ക്കൂളിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ്‌ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ മുഹമ്മദ് ഫൈസല്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.