മനാമ: അറാദ് മേഖലയില്‍ ഒരു ഫാമിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സേന നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാമിന് സമീപത്തെ നിരവധി വാഹനങ്ങളിലേക്ക് തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്‌നിശമന സേനാംഗങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.