മനാമ: ബഹ്റൈന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച് പുറപ്പെട്ടു. 4,625 തീര്‍ത്ഥാടകരാണ് ആദ്യ ബാച്ചിലുള്ളത്. തീര്‍ത്ഥാടകര്‍ ആരോഗ്യ, സംഘടനാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്‍ഡ് ഉംറ അഫയേഴ്സ് ബഹ്റൈന്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാടകര്‍ വ്യക്തിഗത ഐഡിയും സ്മാര്‍ട്ട് ‘നുസുക്’ കാര്‍ഡും കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി ഓര്‍മിപ്പിച്ചു. തവക്കല്‍ന, നുസുക് പോലുള്ള ഔദ്യോഗിക സൗദി പ്ലാറ്റ്ഫോമുകളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇത് സേവനങ്ങള്‍ സുഗമമാക്കുകയും നിയമപരമായ പദവി സ്ഥിരീകരിക്കുകയും ചെയ്യുന്നു.
വാക്‌സിനേഷന്‍ ബുക്ക്ലെറ്റുകളും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള മരുന്നുകളും തീര്‍ത്ഥാടകര്‍ കൊണ്ടുപോകണമെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു. ലൈസന്‍സുള്ള 55 ഓപ്പറേറ്റര്‍മാര്‍ക്കാണ് ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനുള്ള അനുമതിയുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകര്‍ കാമ്പെയ്ന്‍ സൂപ്പര്‍വൈസര്‍മാരെയോ ബഹ്റൈന്‍ ഹജ്ജ് മിഷനെയോ ബന്ധപ്പെടണം.