മനാമ: ഹമദ് ടൗണില്‍ ആണ്‍കുട്ടികള്‍ക്കായി ടെക്‌നിക്കല്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തെ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി പിന്തുണച്ചു. ഈസ ടൗണിലേക്കും സിഞ്ചിലേക്കും ദീര്‍ഘദൂരം യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം പുതിയ സ്‌കൂള്‍ ലഘൂകരിക്കുമെന്ന് പദ്ധതി സമര്‍പ്പിച്ച കൗണ്‍സിലര്‍ അബ്ദുള്ള ഷരീദ അല്‍ തവാദി പറഞ്ഞു.
കിഴക്കന്‍ ഹമദ് ടൗണിലെ ബ്ലോക്ക് 1212 ലാണ് പദ്ധതിയുടെ നിര്‍ദ്ദിഷ്ട സ്ഥലം. ദാര്‍ കുലൈബ്, മാല്‍ക്കിയ തുടങ്ങിയ സമീപ പ്രദേശങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ അബ്ദുള്ള ഇബ്രാഹിം അല്‍ തവാദിയും ഈ നീക്കത്തെ പിന്തുണച്ചു. നിര്‍ദേശം കൂടുതല്‍ അവലോകനത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് അയയ്ക്കാന്‍ മുനിസിപ്പാലിറ്റികാര്യ മന്ത്രിക്ക് അയച്ചിട്ടുണ്ട്.