ഓപറേഷന്‍ സിന്ദൂര്‍; ഇന്ത്യന്‍ പ്രതിനിധി സംഘം ബഹ്റൈനില്‍

WhatsApp Image 2025-05-25 at 1.35.54 AM

മനാമ: ഓപറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്‌റൈനിലെത്തി. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് സ്വീകരിച്ചു.

പ്രതിനിധി സംഘം ബഹ്റൈനിലെ പ്രമുഖ വ്യക്തികളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് അവര്‍ നല്‍കിയ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിക്കുകയും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായും പ്രതിനിധി സംഘം സംവദിച്ചു.

നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശര്‍മ എം.പി (ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്‌നാം സിങ് സന്ധു എം.പി, മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധന്‍ ഹര്‍ഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം സംഘം കുവൈത്തിലേക്കും അവിടെനിന്ന്‌സൗദിയിലേക്കും പോകും. 30ന് സംഘം അള്‍ജീരിയയിലേക്കാണ് പോവുക. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദര്‍ശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യന്‍ നിലപാട് വിശദീകരിക്കലാണ് ദൗത്യം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!