മനാമ: നിരവധി പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹ്റൈനില്‍ കുടുങ്ങിയ പ്രവാസി 45 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. തമിഴ്നാട് നീഡമംഗലം സ്വദേശി വാലി മുഹമ്മദാണ് (66) ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം സ്വദേശത്തെത്തിയത്. മുഹമ്മദിനൊപ്പം ഭാര്യ റസൂല്‍ ബീഗവും (52) ഉണ്ടായിരുന്നു.
1980 കളുടെ തുടക്കത്തില്‍ ബഹ്റൈനില്‍ എത്തിയ മുഹമ്മദ് ഒരു പണമിടപാടുകാരനുമായി ചേര്‍ന്ന് നിര്‍മാണ ബിസിനസ് സംരംഭം ആരംഭിച്ചിരുന്നു. സംരംഭത്തിന് 2,500 ബഹ്റൈന്‍ ദിനാര്‍ ധനസഹായം വാഗ്ദാനം ചെയ്ത പണമിടപാടുകാരന്‍ ചില വെള്ളപേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചിരുന്നു.