ഐ.വൈ.സി.സി ബഹ്റൈന്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

WhatsApp Image 2025-05-26 at 9.13.44 AM

മനാമ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മനാമ കെ സിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രെഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് പുഷ്പാര്‍ച്ചന നടന്നു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യന്‍ വിവര സാങ്കേതിക വിദ്യയെ ലോകത്തിന്റെ മുമ്പില്‍ വളരെ മികച്ചതാക്കുന്നതില്‍ രാജീവ് ഗാന്ധി സ്വീകരിച്ച നടപടികള്‍ എന്നും വിലമതിക്കുന്നതാണ്. രാജ്യത്തിന്റെ നന്മക്ക് ദീര്‍ഘ വീക്ഷണത്തോടെ ഇദ്ദേഹം നടത്തിയ കാര്യങ്ങളും ലോകത്തിന്റെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഇന്നിന്റെ ഇന്ത്യയെ പ്രാപ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് അനസ് റഹിം അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ ദേശീയ പ്രസിഡന്റുമാരായ ഫാസില്‍ വട്ടോളി, ജിതിന്‍ പരിയാരം, സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍ഷീര്‍, വനിത വേദി കോഡിനേറ്റര്‍ മുബീന മന്‍ഷീര്‍, മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അനീഷ് ഭോപ്പാല്‍, ഹമദ് ടൌണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടി.പി, ബുദയ്യ ഏരിയ പ്രസിഡന്റ് അഷ്റഫ് ഇ.കെ എന്നിവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!