യാത്രാരേഖാ മാനേജ്മെന്റിലെ നൂതന രീതികള്‍ പഠിക്കാന്‍ ബഹ്റൈന്‍ സംഘം ദുബൈയില്‍

WhatsApp Image 2025-05-26 at 3.04.57 PM

മനാമ: യാത്രാരേഖാ മാനേജ്മെന്റിലെ നൂതന രീതികള്‍ മനസ്സിലാക്കുന്നതിനായി ബഹ്റൈന്‍ നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്സ് വിഭാഗത്തിലെ ഉന്നതതല സംഘം ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) സന്ദര്‍ശിച്ചു. യാത്രാരേഖകള്‍, പാസ്പോര്‍ട്ട് വിതരണം, പുതുക്കല്‍, പ്രിന്റിങ് എന്നിവയിലെ ദുബൈയുടെ ഡിജിറ്റല്‍ മാതൃക പഠിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മു ഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ ചേര്‍ന്ന് ബഹ്റൈന്‍ സംഘത്തെ സ്വീകരിച്ചു. ബഹ്റൈന്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് സംഘത്തിന് നേതൃത്വം നല്‍കിയത്.

നാഷനാലിറ്റി സെക്ടര്‍, യാത്രാരേഖകള്‍ അച്ചടിക്കുന്ന ഓഫിസ്, ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ എയര്‍പോര്‍ട്ട് സര്‍വീസ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. ‘സ്മാര്‍ട്ട് കോറിഡോറി’ന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സംഘം നേരിട്ട് മനസ്സിലാക്കി.

പാസ്പോര്‍ട്ട് സേവനങ്ങളിലെ എളുപ്പവും വേഗതയും, സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെയുള്ള നടപടിക്രമങ്ങളും, വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനവും മികച്ച മാതൃകയാണെന്ന് സംഘം അറിയിച്ചു. ഡാറ്റാ സംയോജനം, പ്രിന്റിങ് സെന്ററുകളും ഫീല്‍ഡ് സര്‍വീസുകളും തമ്മിലുള്ള ബന്ധം, സ്മാര്‍ട്ട് ട്രാവല്‍ സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചും ദുബൈ അധികൃതര്‍ ബഹ്റൈന്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!