സൗത്തേണ്‍ ബ്രീസ് ഫെസ്റ്റ് 2025

WhatsApp Image 2025-05-27 at 10.53.23 AM

മനാമ: കെഎംസിസി ബഹ്റൈന്‍ സൗത്ത് സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച സൗത്തേണ്‍ ബ്രീസ് ഫെസ്റ്റ് 2025 മനാമ കെഎംസിസി ഓഫീസില്‍ വെച്ച് നടന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ബഹ്റൈനിലെ കെഎംസിസി പ്രവര്‍ത്തകരുടേയും, കുടുബങ്ങളുടേയും വന്‍ പങ്കാളിത്തം കൊണ്ട് സൗത്തേണ്‍ ബ്രീസ് ഫെസ്റ്റ് ശ്രദ്ധേയമായി മാറി. വനിതകളുടെ പായസ മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, വിവിധ കലാ പ്രകടനങ്ങള്‍, ഉള്‍പ്പടെയുള്ള പരിപാടികളോടെ വേറിട്ട അനുഭവമായിരുന്നു സൗത്തേണ്‍ ബ്രീസ് ഫെസ്റ്റ് 2025.

സമാപന സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് സഹില്‍ തൊടുപുഴ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വോള്‍ഡ് കെഎംസിസി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അസൈനാര്‍ കളത്തിങ്കലിനെ ആദരിച്ചു.

സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, ട്രഷറര്‍ കെപി മുസ്തഫ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ റഷീദ് ആറ്റൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ബഹ്റൈന്‍ കെഎംസിസി സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി ടികെ റാഷിദ് സ്വാഗതവും ട്രഷറര്‍ ഖലീല്‍ വെട്ടിക്കട്ടിരി നന്ദിയും പറഞ്ഞു.

സൗത്ത് സോണ്‍ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍സിഫലി കൊടുങ്ങല്ലൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഷാ വടുതല, വൈസ് ചെയര്‍മാന്‍ ഷഫീഖ് അവിയൂര്‍, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ്മാരായ ബഷീര്‍ തിരുനെല്ലൂര്‍, അസീസ് വെട്ടിക്കാട്ടിരി, ഉമ്മര്‍ അബ്ദുള്ള പാനായിക്കുളം, സെക്രട്ടറിമാരായ സുലൈമാന്‍ ആറ്റൂര്‍, മുനീര്‍ അകലാട്, നസീബ് കൊച്ചിക്കാരന്‍, ഹമീദ് ആദൂര്‍, ഇബ്രാഹിം എരുമേലി, വനിതാ വിങ് നേതാക്കളായ സബിത അബ്ദുള്‍ കാദര്‍, നസീമ മനാഫ്, ഫാസീല ഷാജഹാന്‍, റജീന ഇസ്മായില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ വെങ്കിടങ്, ഹൈദര്‍ ആലന്തറ, റഷീദ് പര്‍ളിക്കാട്, റാസിഖ് അണ്ടത്തോട്, അസ്ലം കടലായി, റാസ്ഖാ കടലായി എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍

പായസ മത്സരം

1 ഫസീല ഷാജഹാന്‍
2 സബിത അബ്ദുല്‍ ഖാദര്‍
3 അസ്‌ന ഷമീര്‍

കളറിംഗ് ജൂനിയര്‍

1 മിന്‍ഹ ഫാത്തിമ
2അഹമദ് സിനാന്‍
3ഫാത്തിമ അനസ്

ഡ്രോയിങ് & കളറിംഗ്

1 ആയിഷ പിഎസ്
2 നയ്മ ഫര്‍ഹീന്‍
3 ആയിഷ മെഹ്റിന്‍

മാപ്പിളപ്പാട്ട് ജൂനിയര്‍

1ഫാത്തിമ അനസ്
2 ജസാ ഫാത്തിമ
3 ബിലാല്‍ പരീത് മനാഫ്

മാപ്പിളപ്പാട്ട് സീനിയര്‍

1 റൈഹാന്‍ റഷീദ്
2 ഹിബ അംജദ്
3 അയൂബ് അല്‍ സൈനുദ്ധീന്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!