മനാമ: ലൈസന്‍സില്ലാത്ത നീന്തല്‍ കുളങ്ങള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്കാന് നിര്‍ദേശം. വേനല്‍ ചൂട് പരിഗണിച്ചാണ് ഈ നിര്‍ദേശം. വേനല്‍ക്കാലത്ത് അനിയന്ത്രിതമായ പൂള് ഉപയോഗം വര്‍ധിക്കുന്നതിനാല്‍ മുങ്ങിമരണം, പരിക്കുകള്‍, ആരോഗ്യപരമായ അപകടങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ കുറയ്ക്കലാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ലൈസന്‍സില്ലാത്ത പൂളുകള്‍ക്ക് ആരോഗ്യം, നിര്‍മ്മാണം, വൈദ്യുത സുരക്ഷ, പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടം എന്നിവ ഉള്‍ക്കൊള്ളുന്ന കര്‍ശനമായ ചെക്ക്ലിസ്റ്റ് പാലിക്കാന്‍ കഴിയുമെങ്കില്‍ താല്‍ക്കാലിക വാണിജ്യ പെര്‍മിറ്റുകള്‍ നല്‍കണമെന്ന് വടക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ സൈന ജാസിം പറഞ്ഞു.