മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജൂണ്‍ ആറിന്. ബുധനാഴ്ച ദുല്‍ഹജ് ഒന്നായിരിക്കുമെന്നും ജൂണ്‍ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാള്‍ ആഘോഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
യുഎഇ, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലെല്ലാം ജൂണ്‍ ആറിന് തന്നെയായിരിക്കും ബലി പെരുന്നാള്‍. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അഞ്ച് ദിവസമായിരിക്കും ബലിപെരുന്നാള്‍ അവധി.
അതേസമയം, കേരളത്തില്‍ മാസപ്പിറ കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ജൂണ്‍ 7നാണെന്ന് പണ്ഡിതന്മാര്‍ അറിയിച്ചു. വ്യാഴാഴ്ച്ച ആകും ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാകും അറഫ് നോമ്പ് എന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി തങ്ങള്‍, ആലിക്കുട്ടി മുസ് ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ എന്നിവര്‍ അറിയിച്ചു.