വീട്ടുജോലിക്കാരെ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

scam alert

മനാമ: മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെ നല്‍കുമെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. പണം കൈമാറ്റം ചെയ്യാന്‍ ആവശ്യപ്പെട്ട് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകാരുടെ വഞ്ചനയില്‍ പൊതുജനങ്ങള്‍ വീഴരുതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൗരന്മാരോടും താമസക്കാരോടും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ വിശ്വസിക്കരുതെന്നും ഡയറക്ടറേറ്റ് പറഞ്ഞു. പരാതികള്‍ക്കും തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും 992 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!