ബഹ്‌റൈന്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ഏഷ്യക്കാര്‍ പിടിയില്‍

expat arrested

മനാമ: ബഹ്‌റൈന്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി ഏഷ്യക്കാരായ മൂന്നുപേര്‍ പിടിയില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് എയര്‍ പോര്‍ട്ട് അഫയേഴ്സാണ് അറസ്റ്റ് ചെയ്തത്.

സംശയം തോന്നിയതിനെതുടര്‍ന്ന് മൂന്നുപേരെയും രഹസ്യമുറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കേസ് മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് കൈമാറി.

മയക്കുമരുന്ന് ഉപയോഗം, കടത്ത് എന്നിവ ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ 996@interior.gov.bh എന്ന മെയിലിലോ, 966, 999 എന്നീ ഹോട്ട് ലൈന്‍ നമ്പറുകളിലോ വിളിച്ച് വിവരമറിയിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!