മനാമ: സംയുക്ത സമുദ്ര ഓപറേഷനില്‍ 36 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. അറബിക്കടലിലെ ഒരു കപ്പലില്‍ നിന്നാണ് ബഹ്റൈന്‍ ആസ്ഥാനമായുള്ള ടാസ്ക് ഫോഴ്സ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
1,000 കിലോഗ്രാം ഹെറോയിന്‍, 660 കിലോഗ്രാം ഹാഷിഷ്, 6 കിലോഗ്രാം ആംഫെറ്റാമൈന്‍ എന്നിവ പിടിച്ചെടുത്തു. ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തിലുള്ള കമ്പൈന്‍ഡ് മാരിടൈം ഫോഴ്സിന്റെ (സിഎംഎഫ്) കമ്പൈന്‍ഡ് ടാസ്ക് ഫോഴ്സ് (സിടിഎഫ്) 150 ന്റെ നേരിട്ടുള്ള പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യുകെ റോയല്‍ നേവി കപ്പലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.