മനാമ: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കുറ്റവാളി ബഹ്‌റൈനില്‍ പിടിയില്‍. 58 വയസ്സുള്ള ഒരു ഏഷ്യന്‍ സ്ത്രീയെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ഇന്റര്‍പോള്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.
ഇന്റര്‍പോള്‍ ഇവര്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം സ്ത്രീക്കെതിരെ കേസെടുത്ത രാജ്യത്തെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായി ഡയറക്ടറേറ്റ് അറിയിച്ചു.