മനാമ: രാജ്യത്ത് നിലനില്‍ക്കുന്ന സാഫി, ഷേരി, അന്‍ഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം അവസാനിച്ചു. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രജനനം സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് സുപ്രീംകൗണ്‍സില്‍ ഫോര്‍ ദി എന്‍വയണ്‍മെന്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും മത്സ്യങ്ങളുടെ നിലനില്പിനുമുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസിന്റെ പ്രതിബദ്ധതയെയാണ് നിരോധനം കൊണ്ട് പ്രതിഫലിപ്പിക്കുന്നത്.