മനാമ: ശൈഖ് ഖലീഫ സല്‍മാന്‍ ഹൈവേയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ദമ്പതികള്‍ മരിച്ചു. ബഹ്‌റൈനി സ്വദേശിയായ അഹമ്മദ് അല്‍-അരീദും ഫാത്തിമ അല്‍ ഖൈദൂമുമാണ് മരണപ്പെട്ടത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മര്‍ഖിലെ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നിന്ന് സാറിലേക്ക് പോകുകയായിരുന്ന റോഡിലാണ് അപകടം നടന്നത്. അപകട സ്ഥലത്ത് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 12 വയസ്സുള്ള അയ, ഒമ്പത് വയസ്സുള്ള യൂസിഫ്, ഏഴ് വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് ചികിത്സയിലുള്ളത്.