അൽ ഹിദായ മലയാള വിഭാഗം ഈദ്‌ സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനാമ: അൽഹിദായ മലയാള വിഭാഗം സഗയ്യ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഈദ്‌ സൗഹൃദ സംഗമത്തിൽ നൂറിൽ പരം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടനവധി കലാ വൈജ്ഞാനിക പരിപാടികൾ സൗഹൃദ സംഗമത്തിന് മാറ്റു കൂട്ടി.

വൈകിട്ട് 7 മുതൽ രാത്രി 11 വരെ നടന്ന പരിപാടി അഷ്‌റഫ്‌ പാടൂർ സ്വാഗതം പറഞ്ഞു. കലാ വൈജ്ഞാന പരിപാടികൾ ലത്തീഫ് ചാലിയം, അബ്ദുൾ ഗഫൂർ പാടൂർ, ലത്തീഫ് അലിയമ്പത്തു, ഷമീർ ബാവ ചേർന്ന് നിയന്ത്രിച്ചു. സമീർ ഫാറൂഖി ഈദ്‌ സന്ദേശം നല്കി.മുസ്തഫ കണ്ണൂർ, ഇബ്രാഹിം എം. ഇ. സ്., ബഷീർ റഫാ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ലത്തീഫ് സി. എം. നന്ദി പറഞ്ഞു.