മനാമ: ഗുദൈബിയയിലെ അപ്പാര്‍ട്ടുമെന്റുകളില്‍ തീപിടുത്തം. മൂന്ന് നില കെട്ടിടത്തിലെ രണ്ട് ഫ്‌ളാറ്റുകളിലാണ് തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് അണച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിച്ചു.
പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.