മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടന നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഐ.വൈ.സി.സി ബഹ്റൈന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കല്‍ ക്യാമ്പാണ് ഹമലയില്‍ വെച്ച് നടന്നത്. ഹമല ശിഫ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ സേവനവും സൗജന്യമായാണ് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ക്യാമ്പിന്റെ ഭാഗമായി. മികച്ച രീതിയില്‍ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.
ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് വിജയന്‍ ടിപിയുടെ അധ്യക്ഷതയില്‍ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് വാസ്റ്റിന്‍, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, മുന്‍ ദേശീയ പ്രസിഡന്റുമാരായ ഫാസില്‍ വട്ടോളി, ജിതിന്‍ പരിയാരം, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ ടിഇ എന്നിവര്‍ സംസാരിച്ചു.
ഐ.വൈ.സി.സി കോര്‍ ഭാരവാഹികള്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ ഏരിയ ഭാരവാഹികള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഐ.വൈ.സി.സി ഹമദ് ടൗണ്‍ ഏരിയ ട്രഷറര്‍ ശരത് കണ്ണൂര്‍, ശിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ പ്രതിനിധികള്‍, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീര്‍ പൊന്നാനി, റോയ് മത്തായി, ജയന്‍, അനീഷ്, അരുണ്‍, ഫൈസല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഏരിയാ പ്രസിഡന്റ് വിജയന്‍ ടിപി ശിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഹമല ബ്രാഞ്ച് പ്രതിനിധി ഡോക്ടര്‍ ജാസ്മിന്‍ മൊയ്തുവിന് കൈമാറി.