മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 209 തടവുകാര്‍ക്ക് പ്രത്യേക മാപ്പ് നല്‍കിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച വ്യക്തികളും ബദല്‍ ശിക്ഷാ പരിപാടികളില്‍ ഉള്‍പ്പെട്ടവരും മോചിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.