ഐ.സി.എഫ് ഈദ് ഇശല്‍ ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്‍

New Project (5)

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ബഹ്‌റൈന്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് ഇശല്‍’ സംഘടിപ്പിക്കുന്നു. മെയ് 7 ശനിയാഴ്ച രാത്രി എട്ടിന് മനാമ കന്നടഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരി ക്കുന്നത്. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ബുര്‍ദ ആസ്വാദന വേദികളെ പ്രമുഖ വ്യക്തിത്വമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണവും മദ്ഹ് ഗാന വിരുന്നും നടക്കും.

ബഹ്‌റൈനിലെ പ്രമുഖ മാദിഹീങ്ങളും ഗായകരും പങ്കെടുക്കുന്ന പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് ദിനത്തില്‍ റീജിയന്‍ കേന്ദ്രങ്ങില്‍ ഈദ് മുലാഖാത്ത് നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സന്ദേശ പ്രഭാഷണം, മധുരവിതരണം, പ്രാര്‍ത്ഥനാ മജ്‌ലിസ്, കൂട്ടസിയാറത്ത് എന്നിവക്ക് പ്രമുഖ പണ്ഡിതന്‍മാരും റീജിയന്‍ നേതാക്കളും നേതൃത്വം നല്‍കും.

ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷനല്‍ കാബിനറ്റ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെ.സി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എം.സി അബ്ദുല്‍ കരീം, അബ്ദുല്‍ സലാം മുസ്ല്യാര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!