മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മനാമ ഗോള്‍ഡ് സിറ്റിക്ക് മുന്‍വശമുള്ള മുന്‍സിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 5 മണിക്കാണ് ഈദ് നമസ്കാരം. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു.
ചെയര്മാന് അബ്ദുല്‍ മജീദ് തെരുവത്ത്, വൈസ് ചെയര്‍ മാന്‍ നൗഷാദ് പിപി (സ്കൈ) ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സലാം ബേപ്പൂര്‍. കണ്‍വീനര്‍മാര്‍ അബ്ദുല്ല പുതിയങ്ങാടി, മനാഫ് കബീര്‍, മുജീബു റഹ്മാന് എടച്ചേരി. പബ്ലിസിറ്റി: സഹീദ് പുതിയങ്ങാടി, ഷറഫുദ്ദീന് അടൂര്‍. റിഫ്രഷ്മന്റ്: യൂസുഫ് കെപി, ആഷിഖ് പിഎന്‍പി. വെന്യു: മുബാറഖ് വികെ, ഇഖ്ബാല്‍ കാഞ്ഞങ്ങാട്. ടെക്നികള്‍ സപ്പോര്‍ട്ട്: അനൂപ് തിരൂര്‍, മായന്‍. ലേഡീസ് കേര്: ഖമറുന്നിസ അബ്ദുല്‍ മജീദ്, സബീല യൂസുഫ്, ബിനൂഷ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
അല്‍ ഫുര്‍ഖാന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി സ്വാഗതവും, അബ്ദുസ്സലാം ബേപ്പൂര്‍ നന്ദിയും പറഞ്ഞു.