മനാമ: 2024-2025 അധ്യയന വര്‍ഷത്തിലെ സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 230 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ആദരം.
9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച അക്കാദമിക പ്രകടനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ പ്രിന്‍സിപ്പലിന്റെ ഓണര്‍ റോളിലും മെറിറ്റ് ലിസ്റ്റിലും ഇടം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥി ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് രാജീവ് കുമാര്‍ മിശ്ര ദീപം തെളിയിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, പ്രൊജക്ട്‌സ് & മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ സതീഷ്. ജി, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ഐ.എസ്ബി പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, മുന്‍ ഭരണസമിതി അംഗം അജയകൃഷ്ണന്‍ വി, കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈന്‍ മാലിം, ഷാഫി പാറക്കട്ട, വിപിന്‍ പി.എം, സന്തോഷ് ബാബു, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പന്ത്രണ്ടാം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ജോയല്‍ സാബു, ശ്രേയ മനോജ്, ആരാധ്യ കാനോടത്തില്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു. അതുപോലെ, പത്താം ക്ലാസ് ഉന്നത വിജയികളായ ദേവവ്രത് ജീവന്‍, രാജീവന്‍ രാജ്കുമാര്‍, ദേവ നന്ദ പെരിയാല്‍, ജോമിയ കണ്ണനായ്ക്കല്‍ ജോസഫ് എന്നിവരെയും ആദരിച്ചു. സ്‌കൂളിന്റെ അക്കാദമിക മികവ് ഉള്‍ക്കൊള്ളുന്ന വാര്‍ത്താപത്രിക ടൈഡിങ്‌സും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് രാജീവ് കുമാര്‍ മിശ്ര ചടങ്ങില്‍ പുറത്തിറക്കി. പഠന മികവ് പരിപോഷിപ്പിക്കുന്നതിനും സമഗ്രമായ പഠന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള സ്‌കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും നീറ്റ്-യുജി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെയും അദ്ദേഹം പ്രശംസിച്ചു.
സ്‌കൂളിന്റെ ശ്രദ്ധേയമായ വിജയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശാലമായ സ്‌കൂള്‍ സമൂഹത്തിന്റെയും കൂട്ടായ പരിശ്രമമാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയില്‍ മാര്‍ക്കറ്റിംഗില്‍ 100 മാര്‍ക്ക് നേടിയ ഈഷ അശുതോഷ്, ഡാനിയ ഹിബ, ജെസിക്ക വൈലാന്‍ഡ് എന്നിവര്‍ക്ക് ശ്വേത ഷാജി സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു. ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തെ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍ പ്രശംസിച്ചു.
ഇന്ത്യന്‍ സ്‌കൂളിന്റെ നേട്ടങ്ങളുടെ വിശകലനം പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി അവതരിപ്പിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യന്‍ നന്ദി പറഞ്ഞു. ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം, സ്‌കൂള്‍ പ്രാര്‍ത്ഥന, നൃത്തം, സംഘഗാനം എന്നിവ അരങ്ങേറി. ആദിത്യ സുജിത്, റെബേക്ക ആന്‍ ബിനു, ശശിനി ജ്ഞാനശേഖരന്‍, പ്രിയംവദ എന്‍ ഷാജു, സത്യ തേജസ്വി, അഭിനവ് ബിനു, അഭിജിത്ത് ബിനു എന്നിവര്‍ അവതാരകരായിരുന്നു.