ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

WhatsApp Image 2025-06-06 at 8.56.04 AM

മനാമ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം സ്വരാജിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ പ്രതിഭ ഹാളില്‍ വച്ച് നടന്നു. കണ്‍വെന്‍ഷന്‍ നാട്ടില്‍ നിന്നും ഓണ്‍ലൈനായി നാസര്‍ കോളായി ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി വര്‍ഗീയതയാണെന്നും ആ വര്‍ഗീയതയെ ഉന്മൂലനം ചെയ്യാന്‍ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘അഭിമാനകരമായ പദ്ധതികള്‍ കേരളത്തിന്റെ മണ്ണില്‍ നടപ്പാക്കിയ ഈ ഗവണ്‍മെന്റിന് എതിരെ ഒരക്ഷരം പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ വാങ്ങുന്ന സാധാരണക്കാരായ ആളുകളെ വരെ അധിക്ഷേപിക്കുന്ന പ്രസ്താവന വരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാവില്‍ നിന്നുപോലും ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്.

വിദ്യാഭ്യാസരംഗത്തും, ആരോഗ്യ മേഖലയിലും, അടിസ്ഥാന സൗകര്യ വികസനത്തില്‍ അടക്കം അഭൂതപൂര്‍വ്വമായ വികസനമാണ് കഴിഞ്ഞ നാളുകളില്‍ കേരളം ദര്‍ശിച്ചത്. യുഡിഎഫ് ഗവണ്‍മെന്റ് ഉപേക്ഷിച്ചു പോയ പദ്ധതികള്‍ ആകെ തന്നെ ഇച്ഛാശക്തിയോടുകൂടി നടപ്പാക്കിയ ഗവണ്‍മെന്റ് ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. മഹാപ്രളയത്തിനും, മഹാവ്യാധിക്കും, മഹാമാരിക്കും ഒന്നും കേരളത്തെ വിട്ടുകൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ഈ ഗവണ്‍മെന്റ് വരും നാളുകളിലും തുടരണമെന്നാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് അനവസരത്തില്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ച നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ കരുത്തനായ സാരഥി എം സ്വരാജിനെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണവും, പിന്തുണയും ഉണ്ടാകണമെന്ന്’, നാസര്‍ കൊളായി പറഞ്ഞു.

ഇടതുപക്ഷ കൂട്ടായ്മ കണ്‍വീനര്‍ സുബൈര്‍ കണ്ണൂരിന്റെ അധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷനില്‍ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ലോക കേരള സഭാംഗങ്ങളായ സിവി നാരായണന്‍, ജേക്കബ് ജോര്‍ജ്, നവ കേരള പ്രതിനിധി എസ്‌വി ബഷീര്‍, എന്‍സിപി പ്രതിനിധി ഫൈസല്‍ എഫ്എം എന്നിവര്‍ സന്നിഹിതരായിരുന്നു. നവ കേരള കോഡിനേഷന്‍ കമ്മറ്റി സെക്രട്ടറി ഷാജി മൂതല സ്വാഗതം പറഞ്ഞു. ഐഎന്‍എല്‍ നേതാവ് മൊയ്തീന്‍കുട്ടി പുളിക്കല്‍ നന്ദി രേഖപ്പെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!