ഇന്ത്യന്‍ സ്‌കൂള്‍ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു

WhatsApp Image 2025-06-06 at 9.05.56 PM

മനാമ: പ്രവാസി മലയാളികള്‍ക്ക് വേണ്ടി സുന്നി ഔഖാഫിന് കീഴില്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. അതിരാവിലെ മുതല്‍ ഈദ് ഗാഹിലേക്ക് തക്ബീര്‍ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വേണ്ടി വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ബാച്ചിലേഴ്സും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാന്‍ നദ്വി പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.

ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരവും ആവേശോജ്ജ്വലവുമായ ജീവിതമാണ് ബലിപെരുന്നാളില്‍ വിശ്വാസികള്‍ അനുസ്മരിക്കുന്നതെന്നും ആ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതൊക്കെയും ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായി. ആ സമര്‍പ്പണ മനസ്സിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിച്ചത്. വിവിധ പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ട ഇബ്രാഹീം നബി ആദര്‍ശ വഴിയില്‍ മുസ്ലിം സമുദായത്തിന്റെ പിതാവാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പരീക്ഷണത്തെയും നേരിടാനുള്ള ആവേശമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പകര്‍ന്ന് കിട്ടുന്നത്. സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന സമകാലീന അവസ്ഥ ഒരു പക്ഷേ പുതിയ കാലത്തെ വീരേതിഹാസ നായകരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചേക്കാം. പരീക്ഷണങ്ങളെ പൂര്‍ണമായ അര്‍ഥത്തില്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് ഇബ്രാഹീം നബിയെ ലോകജനതക്ക് നേതാവായി ദൈവം തിരഞ്ഞെടുക്കുന്നത്. ഏത് തരം പ്രതിസന്ധികളും പരീക്ഷണങ്ങളും താല്‍ക്കാലികമാണെന്നും അവയെ മറികടക്കാന്‍ വിശ്വാസ ദാര്‍ഢ്യത കൊണ്ട് സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്റ് സമീര്‍ ഹസന്‍, വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി, ഈദ് ഗാഹ് ജനറല്‍ കണ്‍വീനര്‍ ജാസിര്‍ പി.പി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജുനൈദ്, ജൈസല്‍ ശരീഫ്, എ.എം ഷാനവാസ്, അബ്ദുല്‍ മജീദ് തണല്‍, യൂനുസ് രാജ്, നജാഹ്, അബ്ദുല്‍ ഹഖ്, മൂസ കെ.ഹസന്‍, സാജിര്‍ ഇരിക്കൂര്‍, റിസ്വാന്‍, അല്‍ത്താഫ്, സിറാജ് എം.എച്ച്, സിറാജ് ഇരിങ്ങല്‍, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അന്‍സാര്‍, സജീബ്, നബീല്‍, അസ്ലം, സലീല്‍, സഫീര്‍, ഹാസിന്‍, തസ്നീം, റാഷിക്, സിയാദ്, മുഹമ്മദ് ഷാജി, അമദ് റഫീഖ്, മെഹ്റ മൊയ്തീന്‍, ഷൈമില നൗഫല്‍, സഈദ റഫീഖ്, സുബൈദ മുഹമ്മദ് അലി, മുഹമ്മദ് ഷാജി, മൂസ കെ ഹസന്‍, അബ്ദു ശ്ശരീഫ്, സുഹൈല്‍ റഫീഖ്, മൂഹമ്മദ് മുഹ്‌യുദ്ദീന്‍, അബ്ദുറഊഫ് തുടങ്ങിയവര്‍ ഈദ് ഗാഹ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!