മനാമ: ലാൽ കെയെർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ജൂൺ 7 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വച്ച് 9-മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകൾ രക്തദാനം ചെയ്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ടിറ്റോ ഡേവിസ്, പ്രജിൽ, വൈശാഖ്, അരുൺ നെയ്യാർ, രതീഷ്, സോനു, പ്രദീപ്, വിഷ്ണു , തോമസ് ഫിലിപ്പ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.