ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃനിര

WhatsApp Image 2025-06-08 at 9.22.02 PM

മനാമ: ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃനിര നിലയില്‍ വന്നു. ഒഐസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വില്യം ജോണ്‍ പ്രസിഡന്റായും, നാസര്‍ തൊടിയൂരിനെ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു.

ട്രഷറര്‍ ആയി അനുരാജിനെയും അസിസ്റ്റന്റ് ട്രഷറര്‍ ആയി സജി പാപ്പച്ചനെയും, വൈസ് പ്രസിഡന്റ്മാരായി ബിജു വൈദ്യന്‍, വിഷ്ണു നാഥ്, റെജിമോന്‍ എന്നിവരെയും, സെക്രട്ടറിമാരായി റോയ് മാത്യു, അജിന്‍ ഫിലിപ്പ്, ഉല്ലാസ് കുരിപ്പുഴ, സിജി മണപ്പള്ളി എനിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലും പുറം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് നസീം തൊടിയൂര്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!